“through the act of living, the discovery of oneself is made concurrently with the discovery of the world around us. . ."

Friday, August 10, 2012

Close encounters of the Exciting Kind








I was in a poorly lit hall in Alleppey where a book exhibition was going on.  I had passed her a couple of times before; maybe it is the dim light or my failing eyesight, I did not notice her at first. Then, on the third time, I stopped by - and. as I always do, began  fondling her. Suddenly, I froze - one has that instinctive feel, that arousal, that pounding of the heart, that innate knowledge that one has found it - folks, I am talking about the exicting discovery of yet another book, poems that have captured my heart.

The poet lives in my home town, is already well known in the literary circles - I had heard her name, but I am ashamed to admit that I hadn't read her. Reading Anitha Thampi and her second collection of poems, 'Azhakillaatthava-yellaam ( All that are bereft of beauty) is like watching a storm outside as you sit dry and warm and alone, inside. After reading her poems over and over, I google her. Translations never do justice to the original, but you can read a few here.

What struck me most is the lean crispness of the words. Emotions pour forth, not uncontrolled, but with a startling nakedness, bereft of pretensions. There is such precision, such clarity and overwhelming directness that left the reader trembling. The language bear no laundry bags from the past. The thoughts hits you direct and straight, puncturing your heart like a rapier. Those of you know Malayalam would find Anitha Thampi very close to you - very close. Non-Malayalees will have to be content with the translations.

There is enough information about the poet and her poetry in the web. My words are inadequate. 






കളഞ്ഞു പോയ ഉടുപ്പ് 

കഞ്ഞിപിഴിഞ്ഞു വിരിച്ച ഉടുപ്പ്
വെയിലെട്ടുനിവരുന്നതിനിടെ 
പൊടുന്നന്നെ 
ആര് കൊണ്ടുപോയി?

എന്റെ അളവിനെ 
മണത്തെ
അനക്കങ്ങളെ 
എന്റെ മാത്രം അഴുക്കുകളെ 
അത് കൂടെകൊണ്ടു പോയി

കണ്ണ് നിറഞ്ഞാല്‍ തുടചിരുനു
വാക്ക് തടഞ്ഞാല്‍ തെരുപ്പിടിച്ചിരുന്നു
എന്റെ തണുപ്പും പൊള്ളലും എത്ര കാലം പൊതിഞ്ഞിരുന്നു. 

മൊരിയും വിയര്‍പ്പും ഒപ്പി
ഉള്മരങ്ങളുടെ പൂമനങ്ങളെ ചോര്‍ന്നു പോകാതെ കാത്തു
കാറ്റുകള്‍ക്ക്‌ പായ്മരമായി
ഉത്സവങ്ങള്‍ക്ക് കൊടികൂറയായി

പല കറകളെ പേറി 
പുഴുക്കങ്ങളെ പൊറുത്തു

പാതിവാടിയ ഇലകളുടെ നിറമായിരുന്നു
ആര് കൊണ്ടുപോയി? 

എന്റെതല്ലാത്ത ഒരു അളവില്‍ 
അതിന്റെ ഇറുക്കങ്ങളില്‍ 
അയവുകളില്‍,
സുഖമുണ്ടാവുമോ? 
ഒരു നീലകുപ്പായതോട്  ചേര്‍ന്ന്  നിന്നതിന്റെ 
ഒര്മയുണ്ടാവുമോ?
ഇനിയുഒരു കുപ്പായതോട് ആ വിധം ചേര്‍ന്ന് നില്‍ക്കാനാവുമോ?

ഒരിക്കല്‍ 
ഏതെങ്കിലും തിരക്കില്‍ 
എന്നെകടന്നു പോയാല്‍ 
തിരിച്ചറിയുമോ 
എന്റെ കളഞ്ഞു പോയ ഉടുപ്പ്? 
-- 
കടലിന്റെ അടിത്തട്ടില്‍ നിന്ന്

നിന്നോട് സംസാരിച്ചു കൊണ്ട് 
ഞാന്‍ കടലിനു മീതെ നടക്കുകയായിരുന്നു.

തിരകള്‍
എന്റെ കാലടികളെ ഇക്കിളിയാക്കി.
കാറ്റ് ഉടലിനെ പായ്മരമാക്കി 

വിശ്വസിക്കൂ എന്ന് പറഞ്ഞു 
ഞാന്‍ തിരിഞ്ഞുനോക്കുമ്പോള്‍ 
നീയില്ല.
കണ്നെതുന്ന്ടതെങ്ങും കരയില്ല,
കര തേടുന്ന കടല്ക്കാക്കകള്‍മില്ല.

അങ്ങിനെയാണ് 
ഇത്രമേല്‍ ആഴത്തില്‍ 
ഞാന്‍
ഒറ്റയ്ക്കായത്. 
___________
From the depths of the sea

I was walking over the sea
talking to you. 

Waves
Tickled my feet
Wind turned my body into a mast. 

Trust me, I said
And turned around -
You were not there. 
No land wherever I looked
No seagulls searching for land either. 

That's how 
I am now all alone
in the great depths
of the sea. 
*****  ( My poor translation) 

-- 

പ്രിയ അനിതയ്ക്ക്. 

പേര് പരിചിതമായിരുന്നു എങ്കിലും, വായിച്ചിരുന്നില്ല. ആലപ്പുഴയിലെ പുസ്തക പ്രദര്‍ശന ശാലയില്‍, 'അഴകില്ലത്തവയെല്ലാം' വെറുതെ ഒന്ന് മറിച്ചു നോക്കിയപ്പോള്‍ ഹൃദയത്തിന്റെ മിടിപ്പ് പെട്ടെന്ന് വര്‍ധിച്ചു. മലയാളം വായന പരിമിതം - ഭാഷാജ്ഞാനം കുറവ് - ഭാവന ശുഷ്കം - എങ്കിലും കൈകള്‍ വിറച്ചു. ഹൃദയത്തില്‍ എവിടെയൊക്കെയോ ഒരു കത്തി കൊണ്ടുള്ള കോറല്‍. 

ആലപ്പുഴയില്‍നിന്നും തിരുവനന്തപുരതെകുള്ള തീവണ്ടിയില്‍ ഇരുന്നു പലവുരു വായിച്ചു; എന്റെ മുഖം അടുത്തിരുന്നവര്‍ ഇടക്കിടെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.  വീട്ടില്‍ വന്നു ഭാര്യയെ ചിലത് വായിച്ചു കേള്‍പ്പിച്ചു. കളഞ്ഞു പോയ ഉടുപ്പ് - എന്റെ മനസ്സിലെ വിഹുഅലതകള്‍ ഞാന്‍ എങ്ങിനെ പറഞ്ഞറിയിക്കാന്‍? മനസ്സ് വിതുമ്പുന്നു. കുട്ടനാടിന്റെ പച്ച!  ചാഞ്ഞും ചരിഞ്ഞും ആകാശത്തിലേക്ക് നീണ്ടു മേഘങ്ങളില്‍ മറഞ്ഞും പടര്‍ന്നു പന്തലിച്ചും, ഭലവും തണലും സ്നേഹവും വാരി വിതറി മരങ്ങള്‍! ഓരോ ചെറു തിരമാലയിലും മാടി മാടി വിളിക്കുന്ന കടല്‍! 

ആര് പെണ്ണെ നീ? ഓ, വരില്ലത്, തെരണ്ടിരിപ്പാണ്, എന്ന് വായിച്ചപ്പോള്‍ പാര്‍വതിയുടെ മുഖത്ത് എന്തോ മിന്നിമറഞ്ഞു. 'തുലാത്തില്‍' വായിച്ചപ്പോള്‍ മാവേലിക്കരയിലെ, എഴുപതുകളിലെ എന്റെ കൌമാരം ഓര്മ വന്നു. കൈലി മടക്കികുത്തി കുനിഞ്ഞു നിന്നുകൊയ്യുന്ന   പെണ്ണുങ്ങളെ കൊച്ചംബ്രാന്‍ ആയി വരമ്പത്ത് നിന്ന്,  കൊതിയോടെ നോക്കി നിന്ന എന്റെ ചെറു ജന്മിത്വം.  കടല്ക്കരയില്‍നിന്നും പിന്നോക്കം നടന്നു പോയത് ഞാന്‍ ആണ്. ഒറ്റക്കാക്കി, ഒറ്റയായി ...

ഓരോ കവിതയിലും ഞാന്‍ മനസുടക്കി മറിഞ്ഞുവീണ് , വീണ്ടും എണീറ്റ്‌ - കാറ്റിലൂടെ, മഴചാറ്റിലൂടെ, നിശബ്ദനായി ...

ഞാന്‍ വീണ്ടും വീണ്ടും - വീണ്ടും കളഞ്ഞു പോയ ഉടുപ്പ് വായിക്കുകയാണ്. 

ഭാഷയുടെ ശക്തി - ലാളിത്യത്തിന്റെ പ്രഭ - അത് സത്യതിന്റെതും പരിശുദ്ധിയുടെതും  കൂടിയാണ് - നന്ദി. 


************ Balachandran V, Trivandrum 10.08.2012

4 comments:

  1. Emotions are so difficult to translate.Simply because there are no equivalent words.
    Whenever I read a Malayalam novel,I have wondered how it could have been translated.Like, when you say.. ente thamka kodam, and ente ponnumkodam, at the heights of ecstasy.
    I havent read this writer.Have to look up.Something sensuous about her.

    ReplyDelete
  2. I wonder if I would seek her web site or poems to read. Poetry is for kindered souls. And I'm yet not there , wonder if I ever 'll be.

    Nevertheless , I feel some distinctive evocation in the lines!

    Translation may not do justice, quite often. However if it were true, the creations of say Gabriela Marquez that we have read are inadequate and doing injustice to the authors creation in Spanish. But sometimes it outclasses the original. But not necessarily the cultural implications that underlie. Like doc said 'ente thanga kotame" has no parallel in English!!!!

    Reminds me of the story of the Penguin Books dropping the idea of publishing Thakazhy's "Chemeen " in English.

    ReplyDelete
  3. Translations often do not do justice to the original words. But then they are for those who cannot read the original. So, if not for the translation, we would not have glimpsed the beautiful world of poetry across borders.

    ReplyDelete
  4. @Doc: I have added a couple of her poems here. Excuse me for the errors in the google Malayalam. For the sake of non Malayalees, I have made a feeble attempt at translating another poem of Ms Thampi. Hope you will like it; maybe you will try your hand at it.

    @Anil: Looking at the Malayalam original and its English translation ( these are the two languages I know best), I have always found a lot amiss in the translation. As you said, the cultural aspects cannot fully be converted without losing much of its richness. I do not know Spanish - so don't know about Marquez's works. But I have read that Spanish is a highly romantic, poetic language.

    @Sujata; Yes, one has to be happy with it. I love Neruda's poems, but i wish I knew enough Spanish to know him better.

    ReplyDelete

Leave a word, please!