“through the act of living, the discovery of oneself is made concurrently with the discovery of the world around us. . ."

Friday, June 27, 2014

ദേ, ഒരു പെണ്ണ് സൈക്കിൾ ചവിട്ടുന്നു!









കൈത്തണ്ടയിൽ കരിവളകളെന്നപോലെ

വിരലുകൾ കൈപ്പിടിയിൽ ചുറ്റി
കറങ്ങുന്ന ചക്രങ്ങളെ നോവിക്കാതെ
അവൾ നിന്നുകൊണ്ട് ചവിട്ടുകയാണ്.

പൊള്ളികുമിളിച്ച വിടർന്ന പാവാട
പുറകിലേക്ക് പൊന്ദുന്നു.
ചുരുളുന്ന കാറ്റിൽ
അഴിഞ്ഞുലയുന്ന മുടിക്കെട്ട് പാറിപ്പറപ്പിച്ച് അവൾ.
തിരക്കുള്ള തെരുവിൽ 
കുരുക്കുകളിടുന്ന
ഒഴുകുന്ന വണ്ടികൾ.
അതൊന്നും അവൾ കാണുന്നേയില്ല
അവളുടെ മനസ്സിൽ
തലേന്നു രാത്രിയിലെ
കാമുകൻ മാത്രം.

ബാലചന്ദ്രൻ വി  27.06.2014
(അവലംബം : തിമോത്തി വാൽഷ് - ബൈസിക്കിൾ, ബൈസിക്കിൾ, 1958)